പശ്ചിമേഷ്യൻ സംഘർഷം; കാർബോർഡ് പെട്ടികൾക്കും ക്രാഫ്റ്റ് പേപ്പറിനും വിലക്കയറ്റം

പശ്ചിമേഷ്യയിലെ സംഘർഷവും പ്രധാന അസംസ്കൃത വസ്തുവായ ക്രാഫ്റ്റ് പേപ്പറിന്റെ വിലവർധനയും മൂലം കാർഡ്ബോർഡ് പെട്ടികൾക്ക് 15-20 ശതമാനം വരെ വില വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് കേരള കൊറുഗേറ്റഡ് ബോക്സ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (കെ.സി.ബി.എം.എ) ഭാരവാഹികൾ അറിയിച്ചു.

          2024-25ൽ ഇന്ത്യ ഏകദേശം 980 ദശലക്ഷം ഡോളർ മൂല്യമുള്ള പേപ്പറും പേപ്പർ ബോർഡും കയറ്റുമതി ചെയ്തിട്ടുണ്ട്. ഇതിൽ 30 ശതമാനവും പശ്ചിമേഷ്യൻ വിപണികളിലേക്കാണ്. യുദ്ധത്തെ തുടർന്ന് ഇന്ധനത്തിന്‍റെയും കടൽ വഴിയുള്ള ചരക്കുനീക്കത്തിന്‍റെയും ചെലവ് വർധിക്കുന്നത് കാർട്ടൺ ബോക്സുകളുടെ ഉൽപാദനച്ചെലവ് ഗണ്യമായി ഉയർത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങളെ തുടർന്ന് പ്രധാന അസംസ്കൃത വസ്തുവായ ക്രാഫ്റ്റ് പേപ്പറിന് മിൽ ഉടമകൾ 15 മുതൽ 20 ശതമാനം വരെ വില വർധിപ്പിച്ചിട്ടുണ്ടെന്നും അസോസിയേഷൻ പ്രസിഡന്റ് ജി. രാജീവ് ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published.