കൊയിലാണ്ടിയുടെ മണ്ണിൽ മാറ്റത്തിന്റെ കാഹളം മുഴക്കി യുഡിഎഫ് പടയൊരുക്കം തുടങ്ങി. യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ. പ്രവീൺ കുമാറിന്റെ ഔദ്യോഗിക പ്രചാരണത്തിന് തുടക്കം കുറിക്കുന്ന നിയോജകമണ്ഡലം കൺവെൻഷൻ മാർച്ച് 18 ബുധനാഴ്ച കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30-ന് കൊയിലാണ്ടി സ്റ്റേറ്റ് ബാങ്ക് പരിസരത്ത് നിന്ന് സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകി റോഡ് ഷോ ആരംഭിക്കും. തുടർന്ന് പ്രകടനമായി കൈരളി ഓഡിറ്റോറിയത്തിലേക്ക് നീങ്ങും.
കൺവെൻഷൻ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പിൽ എംപിയടക്കമുള്ള പ്രമുഖ യുഡിഎഫ് നേതാക്കൾ സംബന്ധിക്കും.
