പാചക വാതകക്ഷാമം കേന്ദ്ര സർക്കാർ നിലപാടിൽ പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധം

പശ്ചിമഏഷ്യൻ സംഘർഷത്തെ തുടർന്ന് ഉണ്ടായ പാചക വാതക ക്ഷാമവും ഇന്ധന ക്ഷാമവും പരിഹരിക്കാൻ നടപടി എടുക്കാത്ത കേന്ദ്രസർക്കാർ നിലപാടിൽ പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധിച്ചു. പാചകവാതക ലഭ്യതയുടെ കുറവ് വരും നാളുകളിൽ സാധാരണക്കാരന്റെ ജീവിതത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സാഹചര്യത്തിൽ ഉടൻ പ്രശ്ന പരിഹാരത്തിനു കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ പി എം അഷ്‌റഫ്‌ അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് ജനറൽ സെക്രട്ടറി മഹേഷ്‌ കോമത്ത്, കാര്യാട്ട് ഗോപാലൻ, കുറുമണ്ണിൽ രവീന്ദ്രൻ, പ്രജീഷ് കുട്ടമ്പള്ളി, ശശി കീഴങ്ങോട്ട്, ഷനോജ് എൻ എം, ഇ കെ ബിജു സംസാരിച്ചു.

Leave a Reply

Your email address will not be published.