കൊയിലാണ്ടിയിൽ കരുത്തു തെളിയിക്കാൻ സിആർ പ്രഫുൽ കൃഷ്ണൻ

കൊയിലാണ്ടി മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് ബി ജെ പി നോർത്ത് ജില്ലാ പ്രസിഡൻ്റ് സി. ആർ പ്രഫുൽ കൃഷ്ണൻ ‘ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ പ്രഫുൽ അത്യുഗ്രൻ പോരാട്ടമാണ് നടത്തിയത്. എബിവിപിയിലൂടെയാണ്
പ്രവുൽ കൃഷ്ണൻ പൊതുപ്രവർത്തനം ആരംഭിക്കുന്നത്. എബിവിപി കൊയിലാണ്ടി നഗർ പ്രസിഡന്റ്, കോഴിക്കോട് ജില്ലാ കൺവീനർ, സംസ്ഥാന സമിതി അംഗം, സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. കാലടി സംസ്കൃത സർവകലാശാലയിലെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ പ്രഫുൽ വടകരയിൽ സ്വകാര്യ സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുകയാണ്. യുവമോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ്, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി, യുവമോർച്ച സംസ്ഥാന പ്രസിഡൻ്റ് എന്നീ ചുമതലകൾ വഹിച്ച അദ്ദേഹം ഇപ്പോൾ ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡൻ്റാണ്. 2015ൽ ചോറോട് ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ വടകര പാർലമെന്റ് മണ്ഡലത്തിൽ മത്സരിച്ചു. ഒരു ലക്ഷത്തി പതിനൊന്നാം വോട്ട് പിടിച്ച് രണ്ടു മുന്നണികളെയും ഞെട്ടിക്കാൻ പ്രഫുലിന് സാധിച്ചു.
അച്ഛൻ :dr ചെറുവാച്ചേരി രാധാകൃഷ്ണൻ
അമ്മ :ധന്യ പി കെ
ഭാര്യ :റിഷ കെ
മകൾ :അമൃത മയൂഖ

Leave a Reply

Your email address will not be published.