ചെങ്ങോട്ടുകാവിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് യു ഡി എഫ് ഒരുങ്ങിക്കഴിഞ്ഞു. ഞായറാഴ്ച നടന്ന പ്രവർത്തക കൺവെൻഷനും ഇഫ്താർ വിരുന്നിലും വലിയ ജനാവാലി എത്തിച്ചേർന്നു. കൺവെൻഷൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അഡ്വ: കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് വെങ്ങളം മുഖ്യ ഭാഷണം നടത്തി. ചെങ്ങോട്ടുകാവ് മണ്ഡലം യു ഡി എഫ് ചെയർമാൻ ഹംസ ഹാദിയ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുരളി തൊറോത്ത്, മഠത്തിൽ അബ്ദുറഹിമാൻ, സത്യനാഥ് മാടഞ്ചേരി, സുധാകരൻ വി വി, രാജേഷ് കീഴരിയൂർ, വി പി പ്രമോദ്, ഭാസ്കരൻ. കെ എൻ, സി പി ആലി, നിഖിൽ.കെ വി, സിനാൻ സാദിക്, തസ്ലീന നാസർ, ദേവി, ഷാനി പി വി, രേണുക എന്നിവർ ആശംസ പ്രസംഗം നടത്തി. ചടങ്ങിന് യു വി മനോജ് സ്വാഗതവും അഡ്വ: ലത്തീഫ് നന്ദിയും രേഖപ്പെടുത്തി.
