യുഎഇയിലേക്കുള്ള ഇന്നത്തെ എല്ലാ വിമാന സർവീസുകളും എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നീ വിമാനക്കമ്പനികൾ അടിയന്തരമായി റദ്ദാക്കി. യുഎഇ അധികൃതരുടെ നിർദേശപ്രകാരമാണ് തീരുമാനം. സർവീസുകൾ റദ്ദാക്കാൻ കാരണമായ വ്യക്തമായ സാഹചര്യം വിമാനക്കമ്പനികൾ വ്യക്തമാക്കിയിട്ടില്ല.
മുമ്പ് തന്നെ ചില സ്ഥിരം സർവീസുകൾ മാർച്ച് 28 വരെ റദ്ദാക്കിയിരുന്നെങ്കിലും പിന്നീട് ദുബൈ, അബുദാബി തുടങ്ങിയ നഗരങ്ങളിലേക്ക് താത്കാലിക സർവീസുകൾ ആരംഭിച്ചിരുന്നു. എന്നാൽ സുരക്ഷാ സാഹചര്യങ്ങൾ പരിഗണിച്ച് ഇന്നത്തെ സർവീസുകളാണ് വീണ്ടും റദ്ദാക്കിയിരിക്കുന്നത്.
ഇതിനിടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. വിമാനത്താവളത്തിലെ റഡാർ സംവിധാനമാണ് ലക്ഷ്യമിട്ടത്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
