പൊയിൽക്കാവ് ക്ഷേത്രത്തിൽ ഇ-കാണിക്ക വഞ്ചി സമർപ്പിച്ചു

പൊയിൽക്കാവ് ദുർഗ്ഗാ – ദേവി ക്ഷേത്രത്തിൽ കേരള ബാങ്ക് ഇ-കാണിക്ക വഞ്ചി സമർപ്പിച്ചു. കേരള ബാങ്ക് ചെങ്ങോട്ടുകാവ് ശാഖ മാനേജർ അരുൺ ബി കൃഷ്ണൻ സമർപ്പണം നിർവഹിച്ചു. ക്ഷേത്രം തന്ത്രി നാരായണൻ നമ്പൂതിരിപ്പാട് പരിപാടിയിൽ ഭദ്രദീപം തെളിയിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ പി. ഗോവിന്ദൻ നായർ, ട്രസ്റ്റി അംഗം വി ബിജു, ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ ടി. കുട്ടികൃഷ്ണൻ, ഭാരവാഹികളായ യു.വി. ശിവദാസൻ, എ.പി. മുരളീധരൻ, കെ.വി. ഗംഗാധരൻ, ബാങ്ക് അസി. മാനേജർ ആർ. അശ്വിൻ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published.