നന്തി കിഴൂർ റോഡ് അടച്ചു കൊണ്ടുള്ള ദേശീയ പാത നിർമാണത്തിനെതിരെ മൂടാടി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച NH66 ജനകീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രക്ഷോഭ സമരങ്ങളുടെ ഭാഗമായി അനുവദിക്കപ്പെട്ട നന്തി അണ്ടർ പാസിൻ്റെ പണി പൂർത്തിയായി. തിങ്കളാഴ്ച (16-03-2026) രാവിലെ 10 മണിക്ക് ജനപ്രതിനിധികളുടെയും വിവിധ പാർട്ടി നേതാക്കളുടെയും സാന്നിധ്യത്തിൽ ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്ന് മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.പി. അഖില, വൈസ് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ജനകീയ കമ്മിറ്റി ചെയർമാർ കിഴക്കയിൽ രാമകൃഷണൻ, കൺവീനർ വി.വി.സുരേഷ് എന്നിവർ അറിയിച്ചു.
