എ കെ ജി ഗ്രന്ഥാലയം തറമലങ്ങാടി കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി ലൈബ്രറിക്ക് അനുവദിച്ച വനിതാ സംഗമം പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി റീനാകുമാരി ടീച്ചർ എഴുതി പ്രസിദ്ധീകരിച്ച പച്ചചിറകുള്ള പക്ഷി കവിതാസമാഹാരത്തിന്റെ കോപ്പികൾ ലൈബ്രറിക്ക് വേണ്ടി സെക്രട്ടറി ഏറ്റുവാങ്ങി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വി അനുഷ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കെ കെ കമല അധ്യക്ഷത വഹിച്ചു. റിട്ടയേർഡ് ഐസിഡിഎസ് ഓഫീസർ സി രാധ സ്ത്രീശാക്തീകരണം എന്ന വിഷയത്തിൽ ക്ലാസെടുത്തു. കേരളം ഇന്നലെ, ഇന്ന് വിഷയത്തിൽ നടത്തിയ ഹൈ സ്സ്കൂൾ തല ചിത്രരചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിയോണ എസ് വിജയ്, രണ്ടാം സ്ഥാനം നേടിയ നേഹ പ്രവീൺ, മൂന്നാം സ്ഥാനം നേടിയ ആരാധ്യ അഖിലേഷ്, ഫാത്തിമ ഷെറിൻ എന്നിവർക്കുള്ള ഉപഹാരം ചടങ്ങിൽ നൽകി. ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് അംഗം സി രവീന്ദ്രൻ, വി പി അശോകൻ, നേതൃ സമിതി കൺവീനർ എൻ കെ നാരായണൻ എന്നിവർ സംസാരിച്ചു. വനിതാവേദി കൺവീനർ കെ കെ പുഷ്പ സ്വാഗതവും ലൈബ്രറിയൻ പി ബിസ നന്ദിയും പറഞ്ഞു.
