മംഗലാപുരം -രാമേശ്വരം പ്രതിവാര എക്‌സ്പ്രസ് ട്രെയിന്‍ മാര്‍ച്ച് 14ന് ആരംഭിക്കും

കൊയിലാണ്ടി: പുതുതായി ആരംഭിക്കുന്ന മംഗലാപുരം സെന്‍ട്രല്‍-രാമേശ്വരം (മംഗളൂര് സെന്‍ട്രല്‍ പ്രതിവാര എക്‌സ്പ്രസ്) മാര്‍ച്ച് 14ന് യാത്ര ആരംഭിക്കും. തിരിച്ചുളള രാമേശ്വരം -മംഗലാപുരം എക്‌സ്പ്രസ് മാര്‍ച്ച് 15നും ആരംഭിക്കും. ഇരുവണ്ടികളും നിര്‍ത്തുന്ന സ്റ്റോപ്പുകളും സമയവും. ട്രെയിന്‍ നമ്പര്‍ 16622 മംഗളൂര് സെന്‍ട്രല്‍-രാമേശ്വരം എക്‌സ്പ്രസ് എല്ലാ ശനിയാഴ്ചയും രാത്രി 7.30ന് മംഗളൂരില്‍ നിന്ന് യാത്ര ആരംഭിക്കും. തുടര്‍ന്ന് കാസര്‍ഗോഡ്(08.09),കണ്ണൂര്‍(09.17),കോഴിക്കോട്(9.37),തിരൂര്‍(10.12),ഷോര്‍ണ്ണൂര്‍(12.00),പാലക്കാട്(പുലര്‍ച്ചെ 1.10),പൊളളാച്ചി(4.00),ഉദുമല്‍പേ ട്ട(04.33),പഴനി(05.08),ഓടന്‍ഛത്രം(05.35),ഡിണ്ടിഗല്‍(06.25),മധുര(07.45),മണമധുരൈ(08.35),പരമകുടി(09.00),രാമനന്തപുരം(09.28),രാമേശ്വരം(10.50). രാമേശ്വരത്ത് നിന്നും മംഗളൂരിലേക്കുളള (നമ്പര്‍16621)വണ്ടി ഞായറാഴ്ച വൈകീട്ട് 3.30ന് രാമേശ്വരത്ത് നിന്നും യാത്ര തിരിക്കും. രാമാനന്ദപുരം(04.18),പരമകുടി((04.43),മണമധുരൈ(05.10),,മധുര(06.10),ഡിണ്ടിഗല്‍(07.05),ഓടന്‍ചാത്രം(07.38),പഴനി(08.08),ഉദുമല്‍പ്പെട്ടി(08.43),പൊളളാച്ചി(09.15),പാലക്കാട്(10.50).ഷോര്‍ണ്ണൂര്‍(12.00),തിരൂര്‍(12.50),കോഴിക്കോട്(തിങ്കള്‍ പുലര്‍ച്ചെ 01.47),കണ്ണൂര്‍(03.17),കാസര്‍ഗോഡ്(04.39),മംഗളൂര് സെന്‍ട്രല്‍(06.55).
മംഗളൂര് -രാമേശ്വരം വണ്ടിയ്ക്ക് ജില്ലയില്‍ ഒരിടത്താണ് ഇപ്പോള്‍ സ്‌റ്റോപ്പ് അനുവദിച്ചത്. വടകരയിലോ കൊയിലാണ്ടിയിലോ ഈ വണ്ടിയ്ക്ക് സ്‌റ്റോപ്പ് വേണമെന്നത് യാത്രക്കാരുടെ ആവശ്യമാണ്.
പുതുതായി ആരംഭിക്കുന്ന തിരുന്നല്‍വേലി മംഗളൂര് പ്രതിവാര എക്‌സ്പ്രസ്(നമ്പര്‍-16708) മാര്‍ച്ച് 18നും,മംഗളൂര്-തിരുന്നല്‍വേലി പ്രതിവാര എക്‌സ്പ്രസ്(നമ്പര്‍-16707)മാര്‍ച്ച് 19നും യാത്ര ആരംഭിക്കും. ഈ വണ്ടികള്‍ നിര്‍ത്തുന്ന സ്‌റ്റോപ്പും സമയവും. തിരുന്നല്‍വേലി -മംഗലാപുരം എക്‌സ്പ്രസ്-ബുധനാഴ്ച വൈകീട്ട് 03.45ന് തിരുന്നല്‍വേലിയില്‍ നിന്ന് യാത്ര ആരംഭിക്കും.കോവില്‍പ്പട്ടി(04.33),സത്തൂര്‍(04.51),വിരുദ് നഗര്‍(05.18),മധുര(06.10),ഡിണ്ടിഗല്‍(07.05),ഓടന്‍ഛത്രം(07.38),പഴനി(08.08),ഉദുമല്‍ പേട്ട(08.43),പൊളളാച്ചി(09.15),കൊല്ലങ്കോട്(09.38),പാലക്കാട് ടൗണ്‍(10.03),പാലക്കാട് ജംഗ്ഷന്‍(10.45),ഷോര്‍ണ്ണൂര്‍(12.00),തിരൂര്‍(12.49),കോഴിക്കോട്(വ്യാഴം പുലര്‍ച്ചെ 01.25),വടകര(02.10),തലശ്ശേരി(02,31),കണ്ണൂര്‍(02.50),കാഞ്ഞങ്ങാട്(03.49),കാസര്‍ഗോഡ്(04.05),മംഗളൂര് (06.55). ട്രെയിന്‍ നമ്പര്‍ 16707 മംഗളൂര് -തിരുന്നല്‍വേലി എക്‌സ്പ്രസ് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്ക് യാത്ര തുടങ്ങും. കാസര്‍ഗോഡ്(01.35), കാഞ്ഞങ്ങാട്(01.55),കണ്ണൂര്‍(02.42),തലശ്ശേരി(03.17),വടകര(03.42),കോഴിക്കോട്(04.37),തിരൂര്‍(05.19),ഷോര്‍ണ്ണൂര്‍(06.25),പാലക്കാട് ജംഗ്ഷന്‍(09.00),പാലക്കാട് ടൗണ്‍(10.00),കൊല്ലങ്കോട്(10.25),പൊളളാച്ചി(11.40),ഉടുമല്‍പേട്ട(12.18),പഴനി(12.58),ഓടന്‍ഛത്രം(വെളളിയാഴ്ച പുലര്‍ച്ചെ 01.33),ഡിണ്ടിഗല്‍(02.45),മധുര(04.15),വിരുദ് നഗര്‍(04.58),സത്തൂര്‍(05.23),കോവില്‍പ്പട്ടി(05.48),തിരുന്നല്‍വേലി(07.45). ഈ വണ്ടി വ്യാഴാഴ്ച വൈകീട്ട് 6.25ന് ഷോര്‍ണ്ണൂരില്‍ എത്തുമെങ്കിലും മൂന്ന് മണിക്കൂറിന് ശേഷം 9 മണിക്കാണ് പാലക്കാട് ജംഗ്ഷനില്‍ എത്തുക. ദീര്‍ഘനേരം ഷോര്‍ണ്ണൂര്‍ ജംഗ്ഷനില്‍ പിടിച്ചിടുന്നുണ്ട്. ഇതിനിടയില്‍ കൊയിലാണ്ടി പോലുളള സ്‌റ്റേഷനില്‍ സ്‌റ്റോപ്പ് അനുവദിക്കുന്നത് സമയ ക്രമത്തെ ബാധിക്കില്ല.

Leave a Reply

Your email address will not be published.