കീഴരിയൂർ ഗ്രാമപഞ്ചായത്ത് 14ാം വാർഡ് കോരപ്രയിൽ ജനങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശങ്ങളിലുള്ള കല്ലട ഭജനമഠം റോഡ് സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ്. മഴക്കാലത്ത് വെള്ളക്കെട്ട് കാരണം യാത്രക്ക് പൊതുജനങ്ങൾ കഷ്ടപ്പെടുകയാണ്. കിടപ്പ് രോഗികളും വികലാംഗരും താമസമുള്ള പ്രദേശമാണ്. വർഷങ്ങളായി ഇതിന്റെ ഗുണഭോക്താക്കൾ ഭരണാധികാരികൾക്ക് അപേക്ഷ നൽകിവരുന്നു. എന്നാൽ ഒരു നടപടിയും ഉണ്ടാവുന്നില്ല.
