വന്യമൃഗാക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം 14 ലക്ഷം രൂപയായി ഉയർത്തി; മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് ഉള്ള സർക്കാർ ധനസഹായം ഉയർത്തി. 14 ലക്ഷം രൂപയായാണ് ഉയർത്തിയത്. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നിലവിൽ 10 ലക്ഷം രൂപയായിരുന്നു വന്യമൃ​ഗാക്രമങ്ങളിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് നൽകിയിരുന്ന സർക്കാർ ധനസഹായം. 10 ലക്ഷം വനം വകുപ്പും 4 ലക്ഷം രൂപ ദുരന്ത നിവാരണ നിധിയിൽ നിന്നുമാണ് നൽകുന്നത്.
          അതേസമയം, ഇടുക്കി ജില്ലയിലെ പട്ടയ ഭൂമിയില്‍ നിര്‍മാണ നിരോധനം നീക്കി. ഇതുസംബന്ധിച്ച് മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനമായി. നാളെയും മന്ത്രിസഭ യോഗം നടക്കും. നാളെ 7 മണിക്കാണ് വീണ്ടും യോഗം ചേരുന്നത്. സിനിമ നയത്തിനും മന്ത്രിസഭ യോഗം അംഗീകാരം നൽകി. ലിംഗ നീതി, ആഭ്യന്തര പരാതി പരിഹാര സംവിധാനം, തൊഴിൽ നിയമ പ്രകാരമുള്ള വേതനം അടക്കം ഉറപ്പാക്കുന്നതാണ് സിനിമ നയം. അടുത്ത നിയമസഭയിലായിരിക്കും നയം പരിഗണിക്കുക. ഈ സർക്കാരിന്റെ കാലത്ത് നിയമമാക്കാനായില്ല. തെരുവോരത്ത് കഴിയുന്ന കുട്ടികളുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജിനും മന്ത്രിസഭ യോ​ഗത്തിൽ അംഗീകാരമായി.

Leave a Reply

Your email address will not be published.