കൊയിലാണ്ടി: കേരള എൻജിഒ യൂണിയന്റെ 63-ാം ജില്ലാ സമ്മേളനം കൊയിലാണ്ടിയിൽ തുടങ്ങി. ടൗൺഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനം പ്രൊഫ. എം.എം. നാരായണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി. സജിത്ത്കുമാർ അധ്യക്ഷത വഹിച്ചു.
ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് ആർ.എം. രാജൻ, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ജില്ലാ സെക്രട്ടറി കെ.എസ്. ഷിഗിൽ, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ടി.വി. ഗിരിജ, കേരള എൻജിഒ യൂണിയൻ സംസ്ഥാന ട്രഷറർ വി.കെ. ഷീജ, ജില്ലാ സെക്രട്ടറി എം. ദൈത്യേന്ദ്രകുമാർ, ട്രഷറർ വി. സാഹിർ എന്നിവർ സംസാരിച്ചു.
പി. രാജീവൻ രക്തസാക്ഷി പ്രമേയവും വി. വിനീജ അനുശോചന പ്രമേയവും അവതരിപ്പിച്ചു. രാവിലെ ജില്ലാ പ്രസിഡന്റ് ടി. സജിത്ത്കുമാർ പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾക്ക് തുടക്കമായി. എം. ദൈത്യേന്ദ്രകുമാർ പ്രവർത്തന റിപ്പോർട്ടും വി. സാഹിർ വരവ്-ചെലവ് കണക്കും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. വിജയകുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
ചർച്ചയിൽ അമൂല്യ പി.എം. (നാദാപുരം), തുഷാര സി.എം. (വടകര), ആസിഫ് പി.കെ. (പേരാമ്പ്ര), രാജശ്രീ കെ.എസ്. (കൊയിലാണ്ടി), മണികണ്ഠൻ പി.എസ്. (വെസ്റ്റ്ഹിൽ), അബിൻ ഇ.പി. (സിറ്റി), അനീഷ് സി.കെ. (ചാലപ്പുറം), ഫാത്തിമ സനം കെ.പി. (സിവിൽ സ്റ്റേഷൻ), കൃഷ്ണകുമാർ എം. (മെഡിക്കൽ കോളേജ്), ചഷ്മ ചന്ദ്രൻ (താമരശ്ശേരി) എന്നിവർ പങ്കെടുത്തു. ടി. സജിത്ത്കുമാർ, വി. വിനീജ, വി.പി. രാജീവൻ, എൻ. ശശികല എന്നിവർ അടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.
സമ്മേളനം ഭാരവാഹികൾ ഉൾപ്പെടെ 43 അംഗ ജില്ലാ കമ്മിറ്റിയെയും 66 അംഗ സംസ്ഥാന കൗൺസിൽ അംഗങ്ങളെയും തെരഞ്ഞെടുത്തു. ഭാരവാഹികൾ: ടി. സജിത്ത്കുമാർ (പ്രസിഡന്റ്), വി. വിനീജ, വി.പി. രാജീവൻ (വൈസ് പ്രസിഡന്റുമാർ), എം. ദൈത്യേന്ദ്രകുമാർ (സെക്രട്ടറി), പി.സി. ഷജീഷ്കുമാർ, ടി. അനിൽകുമാർ (ജോയിന്റ് സെക്രട്ടറിമാർ), വി. സാഹിർ (ട്രഷറർ).
ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ: എൻ. ലിനീഷ്, കെ. സറീന, ടി. ഷൗക്കത്ത്, പി. സജു, എം.പി. ജിതേഷ് ശ്രീധർ, ഇ. പ്രമോദ്, വി.വി. അനൂപ്, എസ്.കെ. ജയ്സി, പ്രബീഷ് വി.എം.
ശനിയാഴ്ച പ്രതിനിധി സമ്മേളനം തുടരും. രാവിലെ 10.30ന് നടക്കുന്ന സുഹൃദ് സമ്മേളനം കർഷക തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി കെ.കെ. ദിനേശൻ ഉദ്ഘാടനം ചെയ്യും.
