മരണത്തിൻ്റെ തലേന്ന് സ്വന്തം ചരമ വാർത്ത എഴുതി വെച്ച് നാരായണൻ വൈദ്യർ യാത്രയായി. മരണം അടുത്തെത്തി എന്ന തോന്നൽ കൊണ്ടാവാം വൈദ്യർ എല്ലാ വിവരവും സൂചിപ്പിച്ച് ചരമ വാർത്ത എഴുതിയത്. മുത്താമ്പിയില പാരമ്പര്യ വൈദ്യനാണ് നാരായണൻ വൈദ്യർ. മുത്താമ്പി വൈദ്യങ്ങാടിക്ക് ആ പേര് ലഭിച്ചത് തന്നെ വൈദ്യര്യരുടെ തറി മരുന്നു കട അവിടെയുള്ളതിനാലാണ് .അറിയപ്പെടുന്ന സി പി എം പ്രവർത്തകനായിരുന്നു വൈദ്യർ . പ്രദേശത്തെ സിപിഎം നേതാക്കളെല്ലാം കേന്ദ്രമാക്കിയിരുന്നതും വൈദ്യരുടെ കടയായിരുന്നു. മുൻ അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് യു.കെ. കുഞ്ഞിച്ചോയി , സി പി എം നേതാവ് എൻ.എസ് നമ്പൂതിരി , ടി.കെ. ദാമോദരൻ മാസ്റ്റർ, പി.വി.മാധവൻ, എന്നിവരെല്ലാം ഇവിടുത്തെ സ്ഥിരം സാനിധ്യമായിരുന്നു. സദാനന്ദൻ വൈദ്യരിൽ നിന്നാണ് ആയുർവത്തിൻ്റെ ബാലപാഠങ്ങൾ നാരായണൻ വൈദ്യർ ആർജിച്ചത്.
