ആരോഗ‍്യവകുപ്പ് മന്ത്രി വീണ ജോർജിൻ്റെ മെഡിക്കൽ പരിശോധനാ റിപ്പോർട്ട് പുറത്ത്

ആരോഗ‍്യവകുപ്പ് മന്ത്രി വീണ ജോർജിൻ്റെ  മെഡിക്കൽ പരിശോധനാ റിപ്പോർട്ട് പുറത്ത്. കെഎസ്‌യു പ്രവർത്തകർ കഴുത്തിന് ആക്രമിച്ചതായി റിപ്പോർട്ടിലില്ല. ആയുധം ഉപയോഗിച്ചുള്ള മുറിവോ ചതവോ ഇല്ലെന്നും റിപ്പോർട്ട് വ‍്യക്തമാക്കുന്നു. ഇതോടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെഎസ്‍യു പ്രവർത്തകരു‌ടെ കരിങ്കൊടി പ്രതിഷേധത്തിനി‌‌ടെ പരിക്കേറ്റെന്ന ആരോ​ഗ്യമന്ത്രി വീണ ജോർജിന്റെ വാദങ്ങൾ പൊളിയുന്നു. 

ആ‍യുധം ഉപയോഗിച്ച് കെഎസ്‌യു പ്രവർത്തകർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് ആക്രമിച്ചെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. എന്നാൽ ആയുധം ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു പൊലീസിന്റെ മൊഴി. കേസിൽ കഴിഞ്ഞ ദിവസമാണ് കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ അടക്കമുള്ള അഞ്ച് പേർക്ക് തലശേരി ജില്ലാ സെഷൻസ് കോടതി ജാമ‍്യം അനുവദിച്ചത്. വധശ്രമം അടക്കമുള്ള വകുപ്പുകളായിരുന്നു പ്രവർത്തകർക്കെതിരെ ചുമത്തിയിരുന്നത്.

Leave a Reply

Your email address will not be published.