ഇന്നലെ പാർലമെന്റിൽ നടന്ന ചർച്ചയിൽ മോദി സർക്കാരിന്റെ പരാജയങ്ങൾ ഓരോന്നായി എണ്ണിപ്പറഞ്ഞ് വടകരയുടെ പ്രിയ എം.പി ഷാഫി പറമ്പിൽ. സാധാരണക്കാരന്റെ അടുക്കള മുതൽ അതിർത്തിയിലെ സുരക്ഷ വരെ അദ്ദേഹം ഉയർത്തിയ ചോദ്യങ്ങൾ ഭരണപക്ഷത്തെ വല്ലാതെ അസ്വസ്ഥമാക്കി.
📍 പ്രസംഗത്തിലെ പ്രധാന പോയിന്റുകൾ:
* സിലിണ്ടർ vs സറണ്ടർ പ്രതിസന്ധി: സർക്കാർ രാജ്യത്ത് രണ്ട് വലിയ പ്രതിസന്ധികളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഒന്ന് ജനങ്ങളെ ദ്രോഹിക്കുന്ന പാചകവാതക സിലിണ്ടർ (Cylinder) പ്രതിസന്ധിയും, രണ്ട് അന്താരാഷ്ട്ര തലത്തിൽ നമ്മുടെ അഭിമാനം പണയപ്പെടുത്തിയ സറണ്ടർ (Surrender) പ്രതിസന്ധിയും.
* കേരളത്തിന് എവിടെ എയിംസ് (AIIMS)?: കഴിഞ്ഞ 12 വർഷമായി കേരളം ആവശ്യപ്പെടുന്ന എയിംസ് ഇത്തവണയും അവഗണിക്കപ്പെട്ടു. കേരളത്തിൽ ബി.ജെ.പിക്ക് സീറ്റുകൾ കുറവാണെന്നതാണോ ഈ അവഗണനയ്ക്ക് കാരണം?
* പ്രവാസികളുടെ പ്രയാസം: ഗൾഫ് രാജ്യങ്ങളിൽ വിമാന ടിക്കറ്റും ബോർഡിംഗ് പാസും ലഭിച്ചിട്ടും നാട്ടിലേക്ക് വരാനാകാതെ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെ ദുരിതം സഭയിൽ അദ്ദേഹം തുറന്നുകാട്ടി. സ്തുതിപാഠകർക്ക് വലിയ വികസനമെന്ന് തോന്നുമ്പോഴും പ്രവാസികൾക്കും സാധാരണക്കാർക്കും ഇത് കഷ്ടപ്പാടിന്റെ കാലമാണ്.
* സാമ്പത്തിക കൊള്ള: ക്രോണി ക്യാപിറ്റലിസം (Crony Capitalism) വഴി സമ്പത്ത് മുഴുവൻ ചുരുക്കം ചിലരിലേക്ക് എത്തുമ്പോൾ സാധാരണക്കാരന്റെ വരുമാനം കുത്തനെ താഴേക്ക് പോകുന്ന ‘K-Shaped’ വളർച്ചയെക്കുറിച്ചും അദ്ദേഹം ആഞ്ഞടിച്ചു.
* ഇന്ദിരാ ഗാന്ധിയുടെ കരുത്ത്: ലോകശക്തികളോട് തലയുയർത്തി സംസാരിച്ചിരുന്ന ഇന്ദിരാ ഗാന്ധിയുടെ കാലത്തെ ഇന്ത്യയെയും, ഇന്ന് റഷ്യയിൽ നിന്നും മറ്റും പെട്രോൾ വാങ്ങാൻ വിദേശ രാജ്യങ്ങളുടെ അനുവാദത്തിനായി കാത്തുനിൽക്കുന്ന നിലവിലെ ഇന്ത്യയെയും അദ്ദേഹം താരതമ്യം ചെയ്തു.
പ്രധാനമന്ത്രി ഒരു ‘ഇലക്ഷൻ എഞ്ചിനീയർ’ മാത്രമായി മാറാതെ രാജ്യത്തിന്റെ പ്രതിസന്ധികളിൽ ഇടപെടണം!
