കാളിയാട്ട മഹോത്സവത്തിനൊരുങ്ങി കൊല്ലം പിഷാരികാവ് ക്ഷേത്രം

കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തിനുളള ഒരുക്കത്തില്‍. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ മൂന്നുവരെയാണ് കാളിയാട്ട മഹോത്സവം. മാര്‍ച്ച് 27 ന് ഉത്സവത്തിന് കൊടിയേറും. ഏപ്രില്‍ ഒന്നിന് ചെറിയ വിളക്കും രണ്ടിന് വലിയ വിളക്കും മൂന്നിന് കാളിയാട്ടവുമാണ്.

കാളിയാട്ട മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്രവും പരിസരവും പെയിന്റടിക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ചുറ്റമ്പലത്തിന് ചുറ്റുമുള്ള വിളക്കുമാടങ്ങള്‍ തുടച്ചു മിനുക്കുന്ന പണി ചിറക്കല്‍ മൂശാരിമാരാണ് ചെയ്യുന്നത്. രാരോത്ത് നാരായണനും സംഘവുമാണ് ഇത് ചെയ്യുന്നത്. ക്ഷേത്രത്തില്‍ മറ്റ് നിര്‍മ്മാണ പ്രവൃത്തികളും നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published.