പൊയിൽക്കാവ് ക്ഷേത്ര മഹോത്സവം മാർച്ച് 14 മുതൽ 20 വരെ

മലബാറിലെ പ്രസിദ്ധമായ പൊയിൽക്കാവ് ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്ര മഹോത്സവത്തിന് മാർച്ച് 14 ന് വൈകിട്ട് കൊടിയേറും. കുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമികത്വത്തിലാണ് കൊടിയേറ്റം. 14 ന് കലവറ നിറയ്ക്കൽ, ഭജന 15 ന് രാത്രി ഏഴ് മണിക്ക്. ബി.ആർ ദേവാനന്ദിൻ്റെ തായമ്പക, കലാസന്ധ്യ.
16 ന് വൈകിട്ട് ഭക്തി ഗാനമേള, കലാമണ്ഡലം ഹരി ഘോഷിൻ്റെ തായമ്പക
17 ന് വൈകിട്ട് കാഞ്ഞിരശ്ശേരി വിഷ്ണുപ്രസാദ്, കൊരങ്ങാട് വിഷ്ണു, കലാമണ്ഡലം ഹരികൃഷ്ണൻ എന്നിവരുടെ തൃത്തായമ്പക ,മെഗാഷോ .

18 ന് വൈകീട്ട് മൂന്നുമണിക്ക് വനമധ്യത്തിൽ പാണ്ടിമേളം.തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാരുടെ നേതൃത്വത്തിലാണ് മലബാറിലെ പ്രസിദ്ധരായ വാദ്യ കലാകാരന്മാരെ അണിനിരത്തി വനമധ്യത്തിൽ മേളം നടക്കുക. രാത്രി ഏഴുമണിക്ക് ചെറുതാഴം ചന്ദ്രൻ മാരാർ, കാഞ്ഞിലശ്ശേരി വിനോദ് മാരാർ എന്നിവരുടെ ഇരട്ടത്തായമ്പക .

19ന് രാവിലെ സമുദ്ര തീരത്ത് കുളിച്ചാറാട്ട് ,കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ നേതൃത്വത്തിൽ വനമധ്യത്തിൽ പാണ്ടിമേളം. മൂന്നു മണി മുതൽ ആഘോഷ വരവുകൾ. മടക്കെഴുന്നെള്ളിപ്പ്.  ഡൈനാമിറ്റ് ഡിസ്പ്ലേ ,വെടിക്കെട്ട്.

20 ന് വൈകീട്ട് ആറുമണിക്ക് ഗുരുതിയോടെ ഉത്സവം സമാപിക്കും.

പത്രസമ്മേളനത്തിൽ  ടി കുട്ടിക്കൃഷ്ണൻ, യു വി ശിവദാസൻ, എ പി മുരളിധരൻ, ബിജു വടക്കയിൽ, കെ ദേവനന്ദൻ  എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.