ഇന്ത്യൻ പതാക വഹിച്ച കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ അനുമതി നൽകി ഇറാൻ

പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടയിലും ഇന്ത്യൻ പതാക വഹിച്ച കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ അനുമതി നൽകി ഇറാൻ. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിൽ ചൊവ്വാഴ്ച നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം. ക്രൂഡ് ഓയിൽ, പ്രകൃതിവാതകം എന്നിവയുടെ നീക്കത്തിന് നിർണായകമായ ഈ കടൽപ്പാത തുറന്നിടുന്നത് സംബന്ധിച്ചായിരുന്നു ചർച്ച .ഇന്ത്യൻ ടാങ്കറുകളായ പുഷ്പക്, പരിമൾ എന്നിവ സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് കടന്നതായാണ് വിവരം. 

Leave a Reply

Your email address will not be published.