പൊള്ളുന്ന ചൂടിൽ ദാഹജലമൊരുക്കി കൊയിലാണ്ടി നഗരസഭ

കനത്ത വെയിലും അസഹനീയമായ ചൂടും എത്തിയതോടെ ടൗണിലും പരിസരങ്ങളിലും പൊതുജനങ്ങൾക്ക് ദാഹം അകറ്റുന്നതിനായി കൊയിലാണ്ടി നഗരസഭ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് തണ്ണീർ പന്തൽ ഒരുക്കി. രാവിലെ 10 മണി മുതൽ 5 മണി വരെയാണ് വെള്ളം ഉണ്ടാവുക. തണുത്തതും ചൂടുള്ളതും ആയ വെള്ളം ഇവിടെ ലഭ്യമാണ്. തണ്ണീർ പന്തൽ നഗരസഭ ചെയർപേഴ്സൺ യു കെ ചന്ദ്രൻ ഉദ്ഘടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ബിന്ദു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുധീഷ്, കൗൺസിലര്മാരായ ജയദേവൻ, ബാലകൃഷ്ണൻ,അബ്ദുൽ കാദർ, സി.സി.എം രാജീവൻ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സുനിൽകുമാർ, പ്രദീപ്‌, ജമീഷ് മുഹമ്മദ്‌ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.