ഡൽഹി: രാജ്യത്ത് എൽപിജി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്ര സർക്കാർ. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കാൻ ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര ആഭ്യന്തര സെക്രട്ടറി നിർദേശം നൽകി. ഇന്ധനക്ഷാമമെന്ന പ്രചാരണം തടയണമെന്നും ആവശ്യപ്പെട്ടു.
ഹോട്ടലുകൾക്ക് പുറമെ ട്രെയിനുകളിലെ ഭക്ഷണ വിതരണവും താൽക്കാലികമായി നിർത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. നേരത്തെ ഭക്ഷണം ബുക്ക് ചെയ്ത യാത്രക്കാർക്ക് പണം റീഫണ്ട് നൽകുന്നത് പരിഗണനയിലാണെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.
അതേസമയം പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്നുണ്ടായ പാചകവാതക പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച എൽഡിഎഫിന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി. പി. രാമകൃഷ്ണൻ അറിയിച്ചു
