കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് ജനാഭിലാഷമാരായുന്ന ജന സഭകൾ യു ഡി എഫ് സംഘടിപ്പിക്കുന്നു. വിവിധ മേഖലയിലെ വിദഗ്ധർ പങ്കെടുക്കുന്ന വിവിധ കോൺക്ലേവിൽ ഉയർന്നു വരുന്ന നിർദ്ദേശങ്ങൾ കണക്കിലെടുത്തു വിഷൻ കൊയിലാണ്ടി പ്രകടനപത്രികക്ക് രൂപം കൊടുക്കും.
വയോജന മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മാർച്ച് 14 ന് ശനിയാഴ്ച 10 .30 ന് ചെങ്ങോട്ടുകാവ് രാമാനന്ദാശ്രമം സകൂളിൽ ആദ്യ യോഗം ചേരും.
പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ 15 ന് മൂന്ന് മണിക്ക് കൊയിലാണ്ടി സി. എച്ച് ഓഡിറ്റോറിയത്തിൽ ചർച്ച ചെയ്യും. വനിത – ശിശു സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള ചർച്ച 17 ന് 10-30 ന് ഓഡിറ്റോറിയത്തിൽ നടക്കും. ഭിന്നശേഷി മേഖലയിലെ വിഷയങ്ങൾ ചർച്ച ചെയ്യാൻ 18 ന് 10.30 ന് ചേമഞ്ചേരി എഫ് എഫ് ഹാളിൽ ഒത്തു ചേരും. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട കോൺക്ലേവ് 22 ന് പത്തരയ്ക്ക്
ഇരിങ്ങൽ സർഗ്ഗാലയയിൽ നടക്കും. യൂത്ത് കോൺക്ലേവ് 22 ന് മൂന്ന് മണിക്ക് അകലാപ്പുഴയിലും
മത്സ്യമേഖലയുമായി ബന്ധപ്പെട്ട് വിഷയങ്ങൾ 23 ന് മൂന്ന് മണിക്ക് കൊയിലാണ്ടി സി എച്ച് ഓഡിറ്റോറിയത്തിലും നടക്കുമെന്ന് പ്രകടനപത്രികാ സമിതി കൺവീനർ മാടഞ്ചേരി സത്യനാഥൻ അറിയിച്ചു.
