റോഡിൽ പരന്നൊഴുകിയ ടാറിൽ തെരുവ് നായ്ക്കൾ കുടുങ്ങി. കോഴിക്കോട് പന്തീരങ്കാവിന് സമീപം പൂളേങ്കര മണക്കടവ് കട്ട കമ്പനിക്ക് സമീപം റോഡിൽ പരന്ന ടാറിലാണ് ഒമ്പത് തെരുവ് നായ്ക്കൾ കുടുങ്ങിപ്പോയത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. റോഡ് പണിക്ക് ഇറക്കിയ ടാർ നിലത്ത് പരന്നൊഴുകിയതിനെ തുടർന്നാണ് തെരുവ് നായ്ക്കൾ കുടുങ്ങിയത്. ടാറിൽ ഒട്ടിപ്പിടിച്ച് റോഡിൽ വീണ് കിടക്കുന്ന നിലയിലാണ് തെരുവുനായ്ക്കള്‍. വിവരമറിഞ്ഞ് വളണ്ടിയർമാർ സ്ഥലത്തെത്തി. ടാറിൽ കുടുങ്ങിയ നായ്ക്കളെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ശരീരത്തിൽ പൂര്‍ണമായും ടാര്‍ നിറഞ്ഞതിനാൽ തന്നെ ഏറെ ദുഷ്കരമാണ് രക്ഷപ്പെടുത്തൽ. ടാര്‍ നീക്കം ചെയ്തശേഷം നായ്ക്കളെ സ്ഥലത്ത് നിന്ന് നീക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
