സർക്കാർ പരസ്യങ്ങളിലെ അവകാശവാദം വാസ്തവ വിരുദ്ധം: എ എം ജാഫർഖാൻ

കൊയിലാണ്ടി: തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് സംസ്ഥാന സർക്കാരിന് വേണ്ടി നടത്തുന്ന പരസ്യങ്ങൾ യാഥാർത്ഥ്യബോധമില്ലാത്തതും വാസ്തവ വിരുദ്ധവുമാണെന്ന് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എ എം ജാഫർ ഖാൻ പറഞ്ഞു .രാജ്യത്ത് തന്നെ തൊഴിൽ ഇല്ലായ്മ നിരക്കിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം എന്നിരിക്കെ ഏറ്റവും കൂടുതൽ തൊഴിൽ നൽകിയെന്ന പരസ്യം യാഥാർത്ഥ്യ വിരുദ്ധമാണ് അഡ്വൈസ് മെമ്മോ അയക്കുന്നതിൻ്റെ കണക്കും നിയമനം ലഭിക്കുന്നവരുടെ കണക്കും തമ്മിൽ വലിയ പൊരുത്തക്കേടുകളുണ്ട് നിലവിലുള്ള PSC റാങ്ക് ലിസ്റ്റുകളിൽ പലതും കാലാവധി തീരായിട്ടും ഒരു നിയമനം പോലും നടത്തിയില്ല എന്നതാണ് യാഥാർത്ഥ്യമെന്നും അദ്ദേഹം പറഞ്ഞു. കേരള എൻജിഒ അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ച് കമ്മറ്റി കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ബ്രാഞ്ച് പ്രസിഡണ്ട് പ്രദീപ് സായ് വേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ
കെ.പി. എസ്.ടി.എ സംസ്ഥാന പ്രസിഡണ്ട് പി.കെ. അരവിന്ദൻ , കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് ജി.എസ് ഉമാശങ്കർ, കെ. പ്രദീപൻ, സംസ്ഥാന സെക്രട്ടറി മോബിഷ് തോമസ്, ജില്ലാ പ്രസിഡണ്ട് പ്രേംനാഥ് മംഗലശ്ശേരി, സെക്രട്ടറി കെ.ദിനേശൻ, വി. പ്രദീഷ് , സജീവൻ പൊറ്റക്കാട്….. എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published.