പരിഷ്കരിച്ച ഒന്നാംവർഷ ഹയർസെക്കൻഡറി പാഠപുസ്തകങ്ങളുടെ പ്രകാശനം മന്ത്രി വി.ശിവകുട്ടി നിർവഹിച്ചു

പതിനഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം പരിഷ്കരിച്ച 41 ഒന്നാംവർഷ ഹയർസെക്കൻഡറി പാഠപുസ്തകങ്ങളുടെ പ്രകാശനം ഇന്ന് നിർവ്വഹിച്ചു. എൻ.സി.ഇ.ആർ.ടി ഒഴിവാക്കിയ ചരിത്രത്തെയും ശാസ്ത്രത്തെയും മുറിവേൽപ്പിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടോടെ, കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊള്ളിച്ചാണ് ഈ പുതിയ പുസ്തകങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ലഹരി വിപത്തിനെതിരെയുള്ള പോരാട്ടത്തിലും സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിലും കുട്ടികളെ സജ്ജരാക്കുന്ന ഈ പാഠ്യപദ്ധതിക്കൊപ്പം, വിദ്യാർത്ഥികളെ ഉത്തരവാദിത്തമുള്ള പൗരന്മാരാക്കുന്ന ‘ചുവട് – 2026’ എന്ന പുതിയ പദ്ധതിക്കും തുടക്കം കുറിച്ചു.

ഭാഷാ വിഷയങ്ങൾ ക്കൊപ്പം കംപ്യൂട്ടർ സയൻസ്, ജേണലിസം, ഗാന്ധിയൻ സ്റ്റാഡീസ്, ഹോം സയൻസ്, ഇലക്ട്രോണിക്സ് തുടങ്ങിയ പ്രധാന വിഷയങ്ങളുടെ 41 ടൈറ്റിൽ പാഠപുസ്തകങ്ങളാണ് പുറത്തിറക്കിയത്. പ്ലസ്ടുവിന്റെ പുതിയ പാഠപുസ്തകങ്ങൾ അടുത്ത വർഷം (2027-28) പുറത്തിറക്കും. 

 

 

Leave a Reply

Your email address will not be published.