കൊയിലാണ്ടി: വനിതാ സാഹിതി കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാദിനാഘോഷമായ “എസ്പെരൻസ 2026” സംഘടിപ്പിച്ചു. പരിപാടി ഡോ. ശ്രീകല മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ആർ.കെ. ദീപ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ബിന്ദു ചെറുകുളത്തൂർ, പുരോഗമന കലാസാഹിത്യ സംഘം മേഖലാ സെക്രട്ടറി മധു കിഴക്കയിൽ എന്നിവർ സംസാരിച്ചു. വനിതാ സാഹിതി മേഖലാ സെക്രട്ടറി പ്രീത ബാബു സ്വാഗതവും ഊർമിള നന്ദിയും അറിയിച്ചു.
പരിപാടിയുടെ ഭാഗമായി നാടകം, സംഘഗാനം ഉൾപ്പെടെ വിവിധ കലാപരിപാടികളും അരങ്ങേറി.
