മുചുകുന്ന് കോട്ട – കോവിലകം ക്ഷേത്രത്തിലെ ആറാട്ടുത്സവം ഇന്ന് തുടങ്ങും

കൊയിലാണ്ടി: മുചുകുന്ന് കോട്ട – കോവിലകം ക്ഷേത്രത്തിലെ ആറാട്ടുത്സവം മാർച്ച് ഒമ്പത് മുതൽ 15-വരെ ആഘോഷിക്കും. ഒമ്പതിന് കലവറ നിറയ്ക്കൽ, കോവിലകം ക്ഷേത്രത്തിൽ രാവിലെ മൃത്യുഞ്ജയ ഹോമം,
വടകര നദാത്മിക സംഗീത കുടുംബകത്തിൻ്റെ ഭജൻസ്, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, കോട്ടയകത്ത് നിന്ന് തണ്ടാന്റെ വരവും കൊടിമരവരവും, കോവിലകം ക്ഷേത്രത്തിൽ നിന്നും ചമയങ്ങളില്ലാതെ തിടമ്പെഴുള്ളത്ത്‌, മാണിക്യം വിളി, മേപ്പള്ളിമന ഉണ്ണികൃഷ്ണൻ അടിതിരിപ്പാടിന്റെ നേതൃത്വത്തിൽ കൊടിയേറ്റം.

10 -ന് കോട്ടയിൽ ക്ഷേത്രത്തിൽ പ്രസാദ ഊട്ട്. കോവിലകം ക്ഷേത്രത്തിൽ മാതൃസമിതിയുടെ തിരുവാതിരക്കളി, റീനയുടെ നേതൃത്വത്തിൽ കൊയ്ത്ത് പാട്ട്, സബർമതി തിയേറ്റർ വില്ലേജിന്റെ ദൃശ്യ ശില്പം – എം.ടി. എഴുത്തിന്റെ ആത്മാവ്.

11-ന് കോട്ടയിൽ ക്ഷേത്രത്തിൻ ഉച്ചയ്ക്ക് പ്രസാദ ഊട്ട്, സർപ്പബലി, കോവിലകം ക്ഷേത്രത്തിൽ കോൽക്കളി, കോട്ട – കോവിലകം കലാക്ഷേത്രത്തിൻ്റെ അരങ്ങേറ്റു നൃത്തസംഗീതശില്പവും, സ്കോളർഷിപ്പ് വിതരണം.

12-ന് ഭഗവതിപ്പാട്ട്, കോട്ടയിൽ ക്ഷേത്രത്തിൽ രാവിലെ മുകേഷ് കലമ്പുകാട്ടിന്റെ പ്രഭാഷണം, മുചുകുന്ന് പത്മനാഭൻ്റെ
ഓട്ടൻ തുള്ളൽ, പ്രസാദ ഊട്ട്, പാലക്കാട് പാെതിയിൽ നാരായണ ചാക്യാരുടെ ചാക്യാർ കൂത്ത്. കോവിലകം ക്ഷേത്രത്തിൽ മെഗാ ബജൻസ്, തണ്ടാന്റെ മേലേരി വരവ്, മുല്ലക്കൽപ്പാട്ടിനെഴുന്നള്ളിപ്പ്, ഭഗവതിക്ക് കളമെഴുത്തും പാട്ടും, യുവഇവൻ്റ്സ് കാലിക്കറ്റിൻ്റെ മ്യൂസിക്കൽ നെെറ്റ്. ഫെസ്റ്റിവൽ.

13 – ന് പള്ളിവേട്ട, കോവിലകം ക്ഷേത്രത്തിൽ ടീം മുചുകുന്നിന്റെ ഭക്തിഗാനാമൃതം, കോട്ടയിൽ ക്ഷേത്രത്തിൽ ചാക്യാർ കൂത്ത്, ഓട്ടൻ തുള്ളൽ, തണ്ടാന്റ വരവ്, ഇളനീർക്കാവ് വരവുകൾ, ഇളനീർ വെപ്പ്, കോവിലകം ക്ഷേത്രത്തിലേക്ക് പള്ളിവേട്ട എഴുന്നള്ളത്ത്, പരിചമുട്ടുകളി, മുചുകുന്ന് ശശി മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം.

14-ന് ആറാട്ട്, വെെകീട്ട് നാലിന് കോട്ടയിൽ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, നെരവത്ത് കുന്നിൽ വാഴയിൽ ഭഗവതി ക്ഷേത്രത്തിൽ നിന്നു ള്ള എഴുന്നള്ളത്തുമായി കൂടിക്കാഴ്ച, ഇളനീരാട്ടം, കോവിലകം ക്ഷേത്രത്തിൽ വാഴയിൽ ക്ഷേത്രത്തിൽ നിന്ന് വാളെഴുന്നള്ളത്ത്, ഓട്ടൻ തുള്ളൽ, കോട്ടയിൽ ക്ഷേത്രത്തിൽ നിന്ന് ആറാട്ടെഴുന്നള്ളത്ത്, ശുകപുരം ദിലീപ്, കലാമണ്ഡലം ശിവദാസൻ, കല്ലൂർ ഹരി, കാഞ്ഞിരശ്ശേരി വിനോദ് മാരാർ, മുചുകുന്ന് ശശി മാരാർ എന്നിവരുടെ നേതൃത്വത്തിൽ പാണ്ടിമേളം, കോവിലകം ക്ഷേത്രത്തിൽ സ്കോർപ്പിയൻസിന്റെ കളർഫുൾ മെഗാ ഷോ, വെടിക്കെട്ട്, കോട്ടയിൽ ക്ഷേത്രത്തിലേക്ക് തിടമ്പെഴുന്നള്ളത്ത്, മാണിക്യം വിളി.

15 – ന് വൈകുന്നേരം കോട്ടയിൽ ക്ഷേത്രത്തിൽ നിന്നും മടക്കെഴുന്നള്ളത്ത് കോവിലകം ക്ഷേത്രത്തിലെ ത്തുന്നതോടെ ഉത്സവം സമാപിക്കും.

Leave a Reply

Your email address will not be published.