നരിക്കൂട്ടുംചാൽ മഹിള വേദിക വനിതാ ദിനാഘോഷം സംഘടിപ്പിച്ചു

വേറിട്ടതും വ്യത്യസ്തവുമായ കലാപരിപാടികൾ നടത്തിയും ഭക്ഷ്യവസ്തുക്കൾ ഒരുക്കിയും മഹിളാ വേദിക നരിക്കൂട്ടുംചാലിൻ്റെ ആഭിമുഖ്യത്തിൽ വനിതാ ദിനാഘോഷം. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.പി. സാജിദ ഉദ്ഘാടനം ചെയ്തു. കെ. പി. റീജ അദ്ധ്യക്ഷയായി. മിമിക്രി ഓട്ടംതുള്ളൽ സംസ്ഥാന സ്കൂൾ വിജയി യുക്ത അനിൽ മുഖ്യാതിഥിയി. പി.ബി. പ്രവീണ, അശ്വതി സിദ്ധാർത്ഥ് തുടങ്ങിയവർ സംസാരിച്ചു. ജാനു, സരള, കാർത്യായനി, സുമതി, രേണുക പ്രകാശൻ തുടങ്ങിയവർ കലാപരിപാടികൾ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published.