നവീകരണം പൂർത്തിയാക്കിയ രാമനാട്ടുകര-പാറമ്മൽ റോഡ് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. പൊതുമരാമത്ത് വകുപ്പിന് കീഴിൽ 3.28 കോടി രൂപ ചെലവിട്ട് ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് റോഡ് നവീകരിച്ചത്.
ചടങ്ങിൽ രാമനാട്ടുകര നഗരസഭാധ്യക്ഷൻ കല്ലട എം കെ മുഹമ്മദലി അധ്യക്ഷനായി. ഉപാധ്യക്ഷ വി മിഥുഷ, വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അമീന കുമാരി, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ സജ്ന റഷീദ്, ടി സുമതി, കെ പി അബ്ദുൽ നാസർ, കൗൺസിലർമാരായ വാഴയിൽ ബാലകൃഷ്ണൻ, ഷിനോദ് ഓട്ടുപാറ, റെമിന വെള്ളാശേരി, പഞ്ചായത്ത് മെമ്പർ പി പ്രഭ, കെ എം രാജൻ, പി എം അജ്മൽ, എ എം ഷാജി, റസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികളായ അജിത് കുമാർ, കെ പി രാജീവ്, നെല്ലിക്കോട് രാജൻ എന്നിവർ സംസാരിച്ചു.
