പെൻഷൻ ഇൻസെന്റീവ് ഉടൻ വിതരണം ചെയ്യണം -കെ സി ഇ സി

കൊയിലാണ്ടി :സാമൂഹ്യ സുരക്ഷ പെൻഷൻ വിതരണം ചെയ്യുന്ന കളക്ഷൻ ഏജന്റ് മാർക്ക് മാസങ്ങളായി മുടങ്ങികിടക്കുന്ന ഇൻസെന്റീവ് ഉടൻ വിതരണം ചെയ്യണമെന്ന് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റർ കോഴിക്കോട് ജില്ലാ ശില്പശാല ആവശ്യപ്പെട്ടു. കെ സി ഇ സി സംസ്ഥാന പ്രസിഡന്റ് സി സുജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മലയിൽ ബാലകൃഷ്ണൻ ആദ്യക്ഷത വഹിച്ചു. കെ.സി.ഇ.സി. നേതാക്കളായ രാമചന്ദ്രൻ കുയ്യണ്ടി,ഒ മഹേഷ്‌ കുമാർ,റീബ കൃഷ്ണകുമാർ, സുനിൽ ഓടയിൽ, പി.പി.പ്രസീത് കുമാർ, പി.വി.സുനീഷ് , എൻ. കെ. അജിത് കുമാർ, കൊയിലാണ്ടി മുനിസിപ്പൽ കൗൺസിലർ സി.കെ. ജയദേവൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ജയദേവൻ എം പി സ്വാഗതവും സുനിൽ ഊരള്ളൂർ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published.