തരിശു രഹിത ഗ്രാമമെന്ന ലക്ഷ്യവുമായി ചേമഞ്ചേരി

 

  കാർഷിക മേഖലയിൽ പുത്തനുണർവ്വ പകർന്ന്, തരിശുരഹിത ഗ്രാമമെന്ന സ്വപ്ന പദ്ധതിയുമായി ഗ്രാമപഞ്ചായത്തിന്റെ ബഡ്ജറ്റ്.

സമ്പൂർണ്ണ തെരുവു വിളക്ക്, വിദ്യാർത്ഥികൾക്ക് സിവിൽ സർവ്വീസ് പരീക്ഷക്ക് സ്പെഷൽ കോച്ചിംഗ് , ഡ്രീം ഒളിമ്പിക്ക് , തെരുവുനായകളുടെ പുനരധിവാസത്തിന് ഡോഗ് സ് ഹെവൻ, ഫ്രീഡം ഫൈറ്റേഴ്സ് ഹാൾ പുതുക്കിപ്പണിയൽ , ഗ്രാമീണ റോഡുകളുടെ നവീകരണം, എല്ലാ അങ്ങാടികളിലും ക്യാമറാ നിരീക്ഷണം, നീന്തൽ പരിശീലന കേന്ദ്രം എന്നീ നൂതനാശയങ്ങൾ ഉൾക്കൊള്ളുന്ന 33. 950450 കോടി രൂപയുടെ പദ്ധതികളാണ് 2026 – 2027 വർഷത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയത്.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അജയ് ബോസിന്റെ ആമുഖ ഭാഷണത്തോടെ ആരംഭിച്ച യോഗത്തിൽ വൈസ് പ്രസിഡണ്ട് ശ്രീമതി സുബൈദ കബീർ ബഡ്ജറ്റ് അവതരിപ്പിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശശിധരൻ കുനിയിൽ, ബിന്ദു ഇല്ലത്ത്, അഫ്സ മനാഫ്, ആസൂത്രണ സമിതി വൈസ് ചെയർമാൻ മാടഞ്ചേരി സത്യനാഥൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ ശ്രീനിവാസൻ , പി.പി ശ്രീജ, കെ.വി സുരേന്ദ്രൻ , ഹാരിസ് പറമ്പിൽ , ഗീത കുറ്റിച്ചി കണ്ടി, സരീഷ്, ബിനേഷ് , നിർവ്വഹണ ഉദ്യോഗസ്ഥന്മാർ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.