ബ്രെയിലി സാക്ഷരതാ പഠിതാക്കള്‍ക്ക് ഭക്ഷണവും യാത്രാചെലവും നല്‍കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ദീപ്തി ബ്രെയിലി സാക്ഷരതാ പഠിതാക്കള്‍ക്ക് ഭക്ഷണവും യാത്രാചെലവും ജില്ലാ പഞ്ചായത്ത് നല്‍കുമെന്ന് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍. ഒന്നാംഘട്ട ബ്രെയിലി സാക്ഷരതാ പരീക്ഷയില്‍ വിജയിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും രണ്ടാംഘട്ടം ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

കുണ്ടായിത്തോട് ബ്രെയിലി പരിശീലന കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ സാക്ഷരതാ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ പി.എന്‍ ബാബു അധ്യക്ഷനായി. ബ്രെയിലി സാക്ഷരതാ പദ്ധതിയുടെ സംസ്ഥാന ചുമതല വഹിക്കുന്ന സി അബ്ദുല്‍ റഷീദ് പദ്ധതി വിശദീകരിച്ചു. കെ.എഫ്.ബി ജില്ലാ പ്രസിഡന്റ് നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. സാക്ഷരതാ മിഷന്‍ അസി. കോഓഡിനേറ്റര്‍ എം മുഹമ്മദ് ബഷീര്‍, കെ.എഫ്.ബി വൈസ് പ്രസിഡന്റ് മധു കാരന്തൂര്‍, സെക്രട്ടറി ടി പി നിഷാദ്, സംസ്ഥാന കമ്മിറ്റി അംഗം സോണി, വി.ടി.സി സൂപ്രണ്ട് ഷീജ ടീച്ചര്‍, ഇന്‍സ്ട്രക്ടര്‍ രാജീവ്, കോര്‍പറേഷന്‍ നോഡല്‍ പ്രേരക് പി പി സാബിറ, പ്രേരക്മാരായ ജില്‍ഷ, ശാരദ, സംഗീത, രാധ, സാവിത്രി, പരിമള, സാക്ഷരതാ മിഷന്‍ ഓഫീസ് സ്റ്റാഫ് ഷെമിത കുമാരി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.