യുദ്ധത്തിനെതിരെ യൂത്ത് കോൺഗ്രസ്സ് ചങ്ങരോത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാധാന ദീപം തെളിയിച്ചു

‘യുദ്ധം മാനവരാശിക്ക് ആപത്ത്’ ഇനിയും വേണ്ട ഈ വിനാശകാരിയായ യുദ്ധം. സമാധാനം ആഹ്വനം ചെയ്തു കൊണ്ട് യൂത്ത് കോൺഗ്രസ്സ് ചങ്ങരോത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കടിയങ്ങാട് പാലത്തിൽ സമാധാന ദീപം തെളിയിച്ചു. ബ്ലോക്ക്‌ കോൺഗ്രസ്സ് വൈസ് പ്രസിഡന്റ്‌ പ്രകാശൻ കന്നാട്ടി പരിപാടി ഉദ്ഘാടനം ചെയ്തു . കെ കെ അൻസാർ അധ്യക്ഷനായ ചടങ്ങിൽ സനൂപ് മാസ്റ്റർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. വിജേഷ് പിഎം സ്വാഗതം പറഞ്ഞു. ഷാഫി കോളോറ നന്ദി പ്രകാശിപ്പിച്ചു. ഇബ്രാഹിംകുട്ടി വി പി. ഷാഫി ഷാൻ, ഫസൽ ടി വി, ഫഹദ് പി വി, ഷഫീഖ് കെ കെ. നാണു എൻ കെ, സുനിൽ കുമാർ കെ കെ, സഞ്ജയ്‌ കെ കെ, രവീന്ദ്രൻ കെ, അദ്നാൻ എം കെ, കുഞ്ഞിക്കണ്ണൻ എ ടി.അജു, എം കെ. സാലിം, കെ കെ.ഇബാദ്, ഹാഷിം കെ കെ, അജ്ലാൻ എംകെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.