അത്തോളി : അമ്മ നാടൻ കലാവേദി ചാരിറ്റബിൾ ട്രസ്റ്റ്കലാഭവൻ മണി അനുസ്മരണസന്ദേശ യാത്ര സംഘടിപ്പിച്ചു.
അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
അമ്മ നാടൻ കലാവേദി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അനീഷ് അത്തോളി അധ്യക്ഷത വഹിച്ചു.
അജീഷ് അത്തോളി, ഹരിദാസൻ വേളൂർ എന്നിവർ സംസാരിച്ചു.
നാടൻ പാട്ട് കലാകാരന്മാരായ ജിതേഷ് കിക്കിടിപ്പുറം, ബാനർജി, ബിജേഷ് എന്നിവരെ അനുസ്മരിച്ചു . അത്താണി , തിരുവങ്ങൂർ, പൂക്കാട് , പയ്യോളി, പേരാമ്പ്ര, ഉള്ളിയേരി എന്നിവിടങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചു .നാടൻ പാട്ട് കലാകാരന്മാരായ
അനീഷ് അത്തോളി, വിനു അടുവാട് , സുശാന്ത് വേളൂർ
അനഘ പേരാമ്പ്ര എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു.
