കോഴിക്കോട് സ്വാശ്രയ നിയമം പാസ്സാക്കിയ കേരള സർക്കാരിനും കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കും അഭിവാദ്യം അർപ്പിച്ചു കൊണ്ട് സെൽഫ് ഫിനാൻസിങ് കോളേജ് ടീച്ചേർസ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാശ്രയ വിജയ കൂട്ടായ്മ സംഘടിപ്പിച്ചു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്ഡിക്കേറ്റ് മെമ്പർ അഡ്വ. എൽ ജി ലിജീഷ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ സെക്രട്ടറി എൻ ഷിയോലാൽ, സംസ്ഥാന ജോ. സെക്രട്ടറി അബ്ദുൽ അസീസ്, ജില്ലാ പ്രസിഡന്റ് എൻ പത്മനാഭൻ, ജില്ലാ ട്രെഷറർ ശ്രദ്ധ സോമരാജ്, ഷിജുകുമാർ എന്നിവർ സംസാരിച്ചു.
