പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ട 31 വിമാനങ്ങൾ റദ്ദാക്കി. 13 വിമാനങ്ങൾ സർവീസ് നടത്തും. അതേസമയം, ഗൾഫ് മേഖലയിൽ നിന്ന് കൊച്ചിയിൽ എത്തേണ്ട 35 വിമാനങ്ങളും റദ്ദാക്കി. 11 വിമാനങ്ങൾ ആയിരിക്കും സർവീസ് നടത്തുക. അഞ്ച് വിമാനങ്ങൾ എത്തിയിട്ടുണ്ട്.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള 30 സർവീസുകൾ റദ്ദാക്കി. കരിപ്പൂരിലേക്കുള്ള 15 സർവീസുകളും കരിപ്പൂരിൽ നിന്നുള്ള 15 സർവീസുകളുമാണ് മുടങ്ങുക. ഇന്ന് 24 അന്താരാഷ്ട്ര സർവീസുകളാണ് കരിപ്പൂർ വിമാനത്താവളത്തിൽ നടത്തുക. കരിപ്പൂരിലേക്ക് 12 ഉം കരിപ്പൂരിൽ നിന്ന് 12 സർവീസും ആയിരിക്കും ഉണ്ടാകുക. ദുബായ്, ജിദ്ദ, റിയാദ്, അബുദാബി, ഷാർജ, മസ്കറ്റ്, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്ന് സർവീസ് ഉണ്ടാകും
