കീഴരിയൂർ പഞ്ചായത്ത് ഒമ്പതാം വാർഡിലെ എംബിബിഎസ് ബിരുദം നേടിയ ഡോ. അരുൺ രാജിനെ ആദരിച്ചു

കീഴരിയൂർ പഞ്ചായത്ത് ഒമ്പതാം വാർഡിലെ എംബിബിഎസ് ബിരുദം നേടിയ ഡോ. അരുൺ രാജിനെ മലർവാടി സ്വയംസഹായ സംഘം, നമ്പ്രത്തുകര വെസ്റ്റ് ആദരിച്ചു. മലർവാടി സ്വയംസഹായ സംഘം പ്രവർത്തകർ റഫീക്കിന്റെ വീട്ടിൽ സംഘടിപ്പിച്ച ഇഫ്ത്താർ വിരുന്നിനോടനുബന്ധിച്ചാണ് ഡോ. അരുൺ രാജിനെ ആദരിച്ചത്. മലർവാടി സംഘം പ്രസിഡന്റ്  അനൂപ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സജീവൻ മാഷ് സ്വാഗതം പറഞ്ഞു. സുധീഷ് മാഷ്, റിനീഷ് മാഷ്, ബിനീഷ് മാഷ്, ഷിനിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. രതീഷ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.