കണ്ണോത്ത് യു.പി സ്കൂൾ മുൻ മാനേജർ കബനി ബാലൻ നായർ (76) അന്തരിച്ചു. പിതാവ് പരേതനായ കെ.എൻ അനന്തൻ നായർ. മാതാവ് പരേതയായ ശ്രീദേവി അമ്മ. ഭാര്യ കാർത്യായനി. മക്കൾ ദീപ, ദിനീഷ് ബേബി (അസി.പ്രൊഫസർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എഡ് സെന്റർ, വടകര). മരുമക്കൾ മനോജ്. പി (അത്തോളി), സിന്ധു വി.കെ (അധ്യാപിക, എസ്.വി.എ.ജി.എച്ച്.എസ്.എസ് നടുവത്തൂർ). സഹോദരങ്ങൾ കെ.ഗോവിന്ദൻ മാസ്റ്റർ, മാലത്ത് കാർത്യായനി അമ്മ, പരേതരായ പി.ശങ്കരൻ മാസ്റ്റർ, മാലത്ത് നാരായണൻ മാസ്റ്റർ. സംസ്കാരം ഉച്ചക്ക് ശേഷം 2 മണിക്ക് വീട്ടുവളപ്പിൽ.
