1995 ജനുവരി ഒന്ന് മുതല്‍ 2025 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്കും ഈ കാലയളവില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ നേരിട്ടോ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ച് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്കും സീനിയോരിറ്റി നിലനിര്‍ത്തിക്കൊണ്ട് ഏപ്രില്‍ 30 വരെ രജിസ്ട്രേഷന് പുതുക്കാം. രജിസ്ട്രേഷന് കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/1994 മുതല്‍ 10/2025 വരെ എന്ന് രേഖപ്പെടുത്തിയവര്‍ക്ക് ഈ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കും. ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെത്തിയോ www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് വഴിയോ രജിസ്ട്രേഷന് പുതുക്കാം. വിശദ വിവരങ്ങള്‍ക്ക് ഓഫീസില്‍ നേരിട്ടോ 0495 2373179 നമ്പറിലോ ബന്ധപ്പെടാം.
