തിരഞ്ഞെടുപ്പ് പരിശീലനത്തിന് ജില്ലയിൽ ‘ലേണിങ് മാനേജ്‌മെന്റ് സിസ്റ്റം’ സജ്ജമായി

​തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും കേരള സ്റ്റേറ്റ് ഐ.ടി മിഷനും ചേർന്ന് വികസിപ്പിച്ച ലേണിങ് മാനേജ്‌മെന്റ് സിസ്റ്റം (LMS) ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാ ഭരണകൂടം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കായി ഇത്തരമൊരു ഡിജിറ്റൽ ലേണിങ് പ്ലാറ്റ്‌ഫോം ഒരുക്കുന്നത്. തിരഞ്ഞെടുപ്പ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട വിവിധ കോഴ്സുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ വോട്ടർപട്ടിക സംബന്ധിച്ച സമഗ്ര കോഴ്സാണ് ഇതിൽ ലഭ്യമാക്കിയിട്ടുള്ളത്. ജില്ലയിലെ മൂവായിരത്തോളം ബൂത്ത് ലെവൽ ഓഫീസർമാർക്ക് വോട്ടർപട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൃത്യമായ പരിശീലനം ഉറപ്പാക്കാൻ ഈ സംവിധാനം സഹായിക്കും.

ഡെപ്യൂട്ടി കളക്ടർ ഗോപിക ഉദയൻ എൽഎംഎസ് സംവിധാനത്തിന്റെ പ്രവർത്തനം വിശദീകരിച്ചു. വരുംദിവസങ്ങളിൽ തിരഞ്ഞെടുപ്പ് മാനേജ്‌മെന്റിന്റെ മറ്റ് മേഖലകളെക്കുറിച്ചുള്ള കൂടുതൽ കോഴ്സുകൾ ഇതില്‍ ഉൾപ്പെടുത്തും.

Leave a Reply

Your email address will not be published.