മേപ്പയൂർ പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനം സംഘടിപ്പിച്ചു

മേപ്പയൂർ : മേപ്പയൂർ പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനം സംഘടിപ്പിച്ചു.
മാതാ അമൃതാനന്ദമയി മഠം കൊയിലാണ്ടി മഠാധിപൻ ബ്രഹ്മ സുമേധാമൃത ചൈതന്യ ഉദ്ഘാടനവും അനുഗ്രഹഭാഷണവും നിർവഹിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം അഖില ഭാരതീയ സഹ ശാരീരിക് ശിക്ഷൻ പ്രമുഖ് ഒ.കെ.മോഹനൻ മുഖ്യഭാഷണം നിർവഹിച്ചു. സ്ത്രീ ശാക്തീകരണം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ശ്രീമതി നിഷാറാണി ടീച്ചർ സംസാരിച്ചു. ഗംഗാധരൻ ടി കെ അധ്യക്ഷത വഹിച്ചു.
ഉണ്ണികൃഷ്ണൻ മാസ്റ്റർ (യോഗക്ഷേമസഭ), കുഞ്ഞികൃഷ്ണൻ നായർ, വിജയൻ എടവന, സി.കെ ബാലകൃഷ്ണൻ, ശിവദാസൻ ശിവപുരി, കൃഷ്ണൻ അമൃതപുരി, മധു പുഴയരികത്ത്, കുഞ്ഞികൃഷ്ണൻ ചെട്ടിയാർ, സുരേഷ് ബാബു പുനത്തിൽ, രാജഗോപാലൻ.പി. വി എന്നിവർ വിവിധ ക്ഷേത്രങ്ങളെ പ്രതിനിധീകരിച്ചു കൊണ്ട് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ശ്രീധരൻ മാസ്റ്റർ പറയരുകണ്ടി, രുഗ്മിണിടീച്ചർ മാമ്പോയിൽ, കെ. ടി.ശ്രീധരൻ മാസ്റ്റർ, വിജയൻ എടവന മീത്തൽ, വിജയൻ വിളയാട്ടൂർ, ഗംഗാധരൻ കൊങ്കോട്ട്, അഭിരാജ്.ടി. നായർ, മനോജ് കുമാർ വി പി, രാജേഷ് കണ്ടോത്ത് എന്നിവരെ ആദരിച്ചു. ശ്രീവിജയൻ എൻ. എം സ്വാഗതം പറഞ്ഞ ചടങ്ങിൽ ശ്രീ രാജീവൻ
ആയടത്തിൽ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.