കല്ലാച്ചി ഗവ. യു.പി സ്‌കൂളിന് പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇ കെ വിജയന്‍ എം.എല്‍.എ നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ച 88 ലക്ഷം രൂപ വിനിയോഗിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിര്‍മിച്ചത്. രണ്ടു നിലകളിലായി ക്ലാസ് മുറികള്‍, ഐ.ടി ലാബുകള്‍, സ്റ്റാഫ് റൂമുകള്‍, ശുചിമുറികള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.
ചടങ്ങില്‍ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി അധ്യക്ഷയായി. പ്രധാനാധ്യാപകന്‍ എം രവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ്, നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ എം രഘുനാഥ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി വി ജയലക്ഷ്മി ടീച്ചര്‍, പഞ്ചായത്ത് അംഗങ്ങളായ ആയിഷ ഗഫൂര്‍, സി കെ രാജേഷ്, വി വി റിനീഷ്, എന്‍ സൗമ്യ, പി.ടി.എ പ്രസിഡന്റ് സി ടി അനൂപ്, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി വി മുഹമ്മദലി, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ വി പി കുഞ്ഞികൃഷ്ണന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
