തിരുവനന്തപുരം വിമാനത്താവളത്തിൽ രാജ്യാന്തര, ആഭ്യന്തര ടെർമിനലുകളെ ബന്ധിപ്പിക്കുന്ന ഷട്ടിൽ ഇവി ബസ് സർവീസ് തുടങ്ങി. വിദേശത്തു നിന്ന് എത്തി ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങളിലേക്ക് പോകുന്നവർക്കും മറ്റു വിമാനത്താവളങ്ങളിൽ നിന്ന് തിരുവനന്തപുരം വഴി വിദേശത്തേയ്ക്ക് പോകുന്നവർക്കും സൗജന്യമായി ടെർമിനലുകളിലേയ്ക്ക് യാത്ര ചെയ്യാം. ബസിൽ കയറുമ്പോൾ ബോർഡിങ് പാസ് കാണിക്കണം. 24 മണിക്കൂറും സർവീസ് ലഭ്യമാണ്.
