റംസാൻ പ്രമാണിച്ച് മിതമായ നിരക്കിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്നതിനുമായി ‘റംസാൻ നിലാവ്’ എന്ന പേരിൽ പ്രത്യേക കിറ്റുകൾ പുറത്തിറക്കി സപ്ലൈകോ. സാധാരണക്കാർക്ക് ഏറെ ആശ്വാസമാകുന്നതാണ് വിലക്കുറവിലുള്ള ഈ സ്പെഷ്യൽ കിറ്റ്. 1,018 രൂപയോളം വില വരുന്ന 15 ഇനങ്ങൾ ഉൾപ്പെട്ട കിറ്റ് സപ്ലൈകോ വെറും 786 രൂപയ്ക്കാണ് പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത്.
റംസാൻ വിപണി ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയിലൂടെ ജനങ്ങൾക്ക് വലിയ സാമ്പത്തിക ലാഭമാണ് ലഭിക്കുക. നാല്‍പത് ലക്ഷത്തോളം കുടുംബങ്ങളാണ് സപ്ലൈകോയെ പ്രതിമാസം ആശ്രയിക്കുന്നത്. സപ്ലൈകോയുടെ സബ്സിഡി ഇതര ഉല്പന്നങ്ങൾ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള വേറിട്ട വിപണന തന്ത്രങ്ങളാണ് ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്.
ഒരു കിലോ വീതം ശബരി അപ്പം പൊടി, പുട്ടുപൊടി, 100 ഗ്രാം വീതം ചിക്കൻ മസാല, പെരുഞ്ചീരകം, മീറ്റ് മസാല, ജീരകം, മല്ലിപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി, 50g കുരുമുളകുപൊടി, ഒരു കിലോ വീതം റവ, പഞ്ചസാര, 250 ഗ്രാം ശബരി ഗോൾഡ് ചായപ്പൊടി, ഏലക്കായ 20 ഗ്രാം, അണ്ടിപ്പരിപ്പ് 50 ഗ്രാം എന്നിവയാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
