മൂടാടി ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു

മൂടാടി ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എം.പി. അഖില ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സി.കെ ശ്രീകുമാർ അദ്ധ്യക്ഷനായി. ഇക്കോ സെൻസ് സ്കോളർഷിപ്പിന് അർഹരായ കുട്ടികളെ പങ്കെടുപ്പിച്ചായിരുന്നു പരിപാടി.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജ്ന പരിശത്തിൽ, വാർഡ് മെമ്പർമാരായ രമ്യ സുർജിത്ത്, സവിത പഞ്ചായത്ത് സെക്രട്ടറി ജിജി, ഹെൽത്ത് ഇൻസ്പെക്ടർ പുണ്യ, വാസുമാസ്റ്റർ, ബീന ടീച്ചർ എന്നിവർ സംസാരിച്ചു. ശുചിത്വമിഷൻ റിസോഴ്സ് പേഴ്സണായ അഷിദ പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി. നിർവഹണ ഉദ്യോഗസ്ഥ സി.കെ. ബിജു ടീച്ചർ സ്വാഗതവും പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി ശ്രീ. സുധീഷ്.. എൻ.കെ. നന്ദിയും പറഞ്ഞു.

വിദ്യാർത്ഥികൾ പ്രൊജക്ട് അവതരണവും പ്രദർശനവും നടത്തി. പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് നൽകി. മാലിന്യമുക്ത നവകേരളത്തിൻ്റെ ശുചിത്വ സന്ദേശം വിദ്യാർത്ഥികളിലേക്ക് എത്തിക്കാൻ വേണ്ടി നൽകുന്ന ഇക്കോ സെൻസ് സ്കോളർഷിപ്പ് പ്രവർത്തനങ്ങളെ ആസ്പദമാക്കി നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം വീമംഗലം യു.പി.സ്കൂളും രണ്ടാം സ്ഥാനം മുചുകുന്ന് നോർത്ത് യു.പി.സ്കൂളും കരസ്ഥമാക്കി.

Leave a Reply

Your email address will not be published.