കൊയിലാണ്ടി നഗര കുടിവെള്ള പദ്ധതി ഏപ്രിലിൽ; കൊയിലാണ്ടി നഗരസഭ ബഡ്ജറ്റ് വൈസ് ചെയർമാൻ സി.ടി ബിന്ദു അവതരിപ്പിച്ചു

കൊയിലാണ്ടി നഗരസഭ ബഡ്ജറ്റ് വൈസ് ചെയർമാൻ സി.ടി ബിന്ദു അവതരിപ്പിച്ചു. ചെയർമാൻ യു,കെ ചന്ദ്രൻ അദ്ധ്യക്ഷനായി. 150,00,71,731 രൂപ വരവും 125,82,54,737 രൂപ ചിലവും 24,18,16,994 രൂപ മിച്ചവും ഉള്ള  2026-27 സാമ്പത്തിക വർഷത്തെ ബജറ്റാണിത്. 

പ്രധാന  നിർദ്ദേശങ്ങൾ

  • 227 കോടി രൂപയുടെ സമഗ്ര കുടിവെള്ള പദ്ധതി ഏപ്രിൽ മാസത്തോടെ പൂർത്തിയാക്കുന്നു.
  • 2.64 കോടി രൂപയിൽ സമ്പൂർണ്ണ ഭവന പദ്ധതി.
  • താലൂക്ക് ആശുപത്രി കെട്ടിട നിർമ്മാണ പ്രവൃത്തി 40 കോടി രൂപയിൽ പൂർത്തിയാക്കും.
  • വലിയമലയിൽ ശ്മശാനത്തിന് 2 കോടി.
  • ഗതാഗത വികസനത്തിന് 6 കോടി.
  • നഗരത്തിൽ സ്റ്റാൻ്റേർഡൈസ്‌ഡ്‌ സ്ട്രീറ്റ് ലൈറ്റ് സിസ്റ്റം സ്ഥാപിക്കുന്നതിന് 25 ലക്ഷം.
  • പെരുവട്ടൂർ പന്തലായനി വിയ്യൂർ എന്നിവടങ്ങളിൽ കളിസ്ഥലം.
  • ഈശ്വരൻ ചിറ പാറക്കുളം നവീകരിച്ച് നീന്തൽ കുളമാക്കും.
  • നഗരാസൂത്രണത്തിന് യു.ഐ.ഡി.എഫ് പദ്ധതിയിൽ 7 കോടി.
  • നഗരത്തിൽ ഡ്രൈനേജ് സംവിധാനം ഒരുക്കുന്നതിന് 2 കോടി.
  • കെ.എസ്.ഇ.ബി സബ്സ്റ്റേഷൻ പ്രവൃത്തി ത്വരിതപ്പെടുത്തും.
  • നഗരത്തിൽ ഷീ ക്രയേറ്റിവിറ്റി സെൻ്റർ-കുടുംബശ്രീ കെട്ടിടം നിർമ്മിക്കുവാൻ 3 കോടി.
  • കൊല്ലം പാർക്ക്, ജി.വി.എച്ച്.എസ്.എസ് എന്നിവടങ്ങളിൽ വാനനിരീക്ഷണ കേന്ദ്രം.
  • 75 ലക്ഷം രൂപയിൽ വായനാരി തോട് നവീകരിക്കും.
  • ഹോപ്പ് ആരോഗ്യ ബോധവൽക്കരണ പദ്ധതി.
  • റെയിൽവേസ്റ്റേഷൻ റോഡ് ഹരിത പാതയാക്കും.
  • മുത്താമ്പി പാലത്തിൽ സൂയിസൈഡ് സേഫ്റ്റ് ഫെൻസ് സ്ഥാപിക്കും.
  • തെരുവുനായ ശല്യം നിയന്ത്രിക്കാൻ എ.ബി.സി പദ്ധതി.
  • മുതിർന്ന പൌരൻമാർക്ക് പകൽ വീടുകൾ മൂവിംഗ് ലബോറട്ടറി.
  • വലിയമലയിൽ വെറ്റിനറി സർവ്വകലാശാല ഓഫ് കേമ്പസ്.
  • പെരുവട്ടൂരിൽ കാലിക്കറ്റ് സർവ്വകലാശാല സബ്‌സെന്റർ
  • സ്മാർട്ട് കൊയിലാണ്ടി സമഗ്ര ശുചിത്വ പദ്ധതി.
  • പ്രവാസി ഡാറ്റാ ബാങ്ക് തയ്യാറാക്കും.
  • മന്ദമംഗലം പാറപ്പള്ളി ഹാർബർ പ്രദേശങ്ങളിൽ വിനോദ വിശ്രമ കേന്ദ്രങ്ങൾ.
  • കണ്ടൽ മ്യൂസിയം നവീകരിക്കും.
  • അണേല വട്ടക്കുന്ന് ഉന്നതി വികസനത്തിന് 1കോടി.

Leave a Reply

Your email address will not be published.