സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില ഇന്ന് പവന് 2,280 രൂപ കുറഞ്ഞ് 1,20,640 രൂപയും ഗ്രാമിന് 285 രൂപ കുറഞ്ഞ് 15,080 രൂപയുമായി. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്വർണ നിരക്കാണിത്. ഇന്നലെ ആഗോളവിപണിയിൽ രാവിലെ പവന് 360 രൂപ കുറഞ്ഞ് 1,24,680 രൂപയും ഉച്ചയോടെ പവൻവിലയിൽ വീണ്ടും 1,760 രൂപ കുറഞ്ഞ് 1,22,920 രൂപയുമായിരുന്നു. 

വെള്ളിവിലയിലും വൻഇടിവാണ് സംഭവിച്ചത്. ഇന്ന് ഗ്രാമിന് 295 രൂപയും കിലോഗ്രാമിന് 2,95,000 രൂപയാണ്. ഇന്നലെ ഗ്രാമിന് 315 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.

Leave a Reply

Your email address will not be published.