കെ പി എസ് ടി എ സ്ഥാപക ദിനം നടുപ്പൊയിൽ സ്നേഹ ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്കൊപ്പം ആഘോഷിച്ചു

കെ പി എസ് ടി എ സ്ഥാപക ദിനം അവിസ്മരണീയമാക്കി അധ്യാപകർ. സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കുറ്റ്യാടി പഞ്ചായത്തിലെ നടുപ്പൊയിലിൽ പ്രവർത്തിക്കുന്ന സ്നേഹ ബഡ്സ് സ്കൂൾ കുട്ടികൾക്കും അധ്യാപകർക്കും മധുരം വിതരണം ചെയ്തും പാട്ടുപാടിയും മണിക്കൂറുകളോളം ജന്മദിനം ആഘോഷമാക്കി മാറ്റി. കെപിഎസ്ടിഎ കുന്നുമ്മൽ ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച ആഘോഷ പരിപാടികൾ സംസ്ഥാന നിർവ്വാഹക സമിതി അംഗം പി. രഞ്ജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. വി. കെ. അശ്വിൻ അദ്ധ്യക്ഷനായി. വി.വിജേഷ്, പി.പി.ദിനേശൻ, മനോജ് കൈവേലി, ടി.വി. രാഹുൽ, ഹാരിസ് വടക്കയിൽ, സുധി അരൂർ, ജി.എൽ.ലഗേഷ്, പി.കെ. സ്വാതി, മോളി, ബിനി, അൽഫ, ബിജിന, ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.