കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ പോയ യുവാവ് മരിച്ച നിലയിൽ

വയനാട്: കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വടക്കനാട് സ്വദേശി രജീവ് ആണ് മരിച്ചത്. സംഭവത്തിൽ കാട്ടാന ആക്രമണമാണെന്ന സംശയമാണ് ഉയരുന്നത്.

വീടിനടുത്തുള്ള പറമ്പിലാണ് രജീവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഓടിക്കാൻ പോയതായിരുന്നു രജീവ്. രാത്രി സമയത്ത് കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് പുലർച്ചെ അദ്ദേഹം വീണ് കിടക്കുന്നത് കണ്ടെത്തിയത്.

ശരീരത്തിൽ പുറമേ കാണുന്ന പരുക്കുകൾ ഇല്ലെന്നാണ് പ്രാഥമിക വിവരം. മരണകാരണം വ്യക്തമാക്കാൻ തുടർനടപടികൾ സ്വീകരിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published.