നാദാപുരം, വടകര തെരഞ്ഞെടുപ്പ് കേന്ദ്രങ്ങള്‍ ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വടകര, നാദാപുരം മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ, സ്വീകരണ, വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ മടപ്പള്ളി കോളേജ്, മടപ്പള്ളി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് സന്ദര്‍ശിച്ചു. വടകര മണ്ഡലത്തിന്റെ കേന്ദ്രം മടപ്പള്ളി കോളേജും നാദാപുരത്തിന്‍േറത് മടപ്പള്ളി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുമാണ്.

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രങ്ങള്‍ സജ്ജമാക്കുന്നതുമായി ബന്ധപ്പെട്ടാണ് ജില്ലാ വരണാധികാരി കൂടിയായ കലക്ടറുടെ സന്ദര്‍ശനം. കോഴിക്കോട് റൂറല്‍ എസ്.പി ടി ഫറാഷ്, വടകര ആര്‍.ടി.ഒ അന്‍വര്‍ സാദത്ത്, വടകര തഹസില്‍ദാര്‍ രഞ്ജിത്ത്, എല്‍.ആര്‍ തഹസില്‍ദാര്‍ വര്‍ഗീസ് കുര്യന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ അനുഗമിച്ചു.

Leave a Reply

Your email address will not be published.